2011, ജൂലൈ 5, ചൊവ്വാഴ്ച

എന്താണ് A.A

A.A.എന്താണ് ..?
മദ്യ വിമുക്തിയിലൂടെയുള്ള സുബോധാവസ്ഥ നേടാനും നിലനിർത്താനും വേണ്ടി ആഗ്രഹിക്കുന്ന, ജീവിതത്തിന്റെ എല്ലാതുറകളിലും പെട്ട സ്ത്രീ പുരുഷന്മാരുടെ ഒരു കൂട്ടായ്മയാണ് എ.എ. അഥവാ ആൾക്കഹോളിക് അനോനിമസ്.
മദ്യപാനം ഉപേക്ഷിക്കാനുള്ള ആഗ്രഹം മാത്രമാണ് എ.എ. അംഗത്വത്തിനുള്ള  യോഗ്യത. അംഗത്വത്തിന് ഫീസോ  മാസവരികളോ ഒന്നും തന്നെയില്ല.

നിലവിലുള്ള അംഗത്വം

ലോകത്താകെ 184-ൽ അധികം രാജ്യങ്ങളിലായി 1,17,000- ത്തിലധികം
ഗ്രൂപ്പുകളും 40 ലക്ഷത്തിലധികം അംഗങ്ങളും ഉള്ളതായി കണക്കാക്കപ്പെടുന്നു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന 1200-ൽ പരം ഗ്രൂപ്പുകളിലായി പ്രതിവാരം 1400-ൽ
അധികം എ.എ.മീറ്റിംഗുകൾ നടക്കുന്നുണ്ട്. ഇവയിൽ ഇന്ത്യയിൽ 30,000 ത്തിൽ
പരം എ.എ. അംഗങ്ങൾ ഉണ്ട്.

എ.എ. അംഗങ്ങൾ സുബോധം നില നിർത്തുന്നതെങ്ങിനെ.?

മദ്യത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുക എന്നുള്ളതാണ് എ.എ. യുടെ പരിപാടി. എ.എ. അംഗങ്ങൾ ഒരു ദിവസം ഒരു തവണ എന്നതോതിൽ (24-മണിക്കൂർ പരിപാടി)  മദ്യപാനത്തിൽ നിന്നും വിട്ടുനിൽക്കുക എന്ന ലളിതമായ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്രൂപ്പ് മീറ്റിംഗുകളിൽ അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്കുവക്കുന്നതിലൂടയും, മദ്യമുക്തിക്കായി നിർദ്ദേശിക്കപ്പെട്ട 12 പടികളിലൂടെയും അംഗങ്ങൾ സുബോധാവസ്ഥ നിലനിർത്തുന്നു.

ഏ.ഏ. എങ്ങിനെ നിലനിൽക്കുന്നു.

     പൂർണ്ണമായും സ്വയം പര്യാപ്തമായിരിക്കുക. അംഗങ്ങളല്ലാത്തവരിൽ നിന്നു സംഭാവനകൾ ആവശ്യ പ്പെടുകയൊ. സ്വീകരിക്കുകയൊ ചെയ്യാതിരിക്കുക എന്ന പാരമ്പര്യമാണ് വർഷളോളമായി ഏ.എ. സ്വീകരിച്ച് വരുന്നത്.

എ.എ. തുടങ്ങിയതെങ്ങിനെ?.

Bill.W
William Griffith Willson.(Bill Willson)
(26-11-1885 to 24-1-1971)
Dr.bob
Dr. Robert Holbrook smith M.D
(8-8-1879 to 16-11-1950)













എല്ലാ  പ്രതീക്ഷയും നശിച്ച കുടിയന്മാരായിരുന്ന ന്യൂയോർക്കിലെഒരു ഷെയർ
ബ്രോക്കറും  (Bill.W), ഒഹിയോയിലെ ഒരു ഡോക്ടറും(Dr.Bob) ചേർന്ന് 1935 ൽ
എ.എ. ആരംഭിച്ചു തങ്ങൾക്ക് മദ്യമുക്തരായി ജീവിക്കുവാനും മദ്യാസക്തി എന്ന
രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ള ഒരു ശ്രമം എന്ന
നിലയിലാണ് അവർ എ.എ.സ്ഥാപിച്ചത്. സ്വയം ഭരണ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ  രൂപീകരണത്തോടെ ആദ്യം അമേരിക്കയിലും പിന്നീട് ലോകം മുഴുവനും എ.എ. വളർന്നു.
ഇന്ത്യയിൽ 1957ൽ മുംബൈയിൽ ആദ്യത്തെ എ.എ.ഗ്രൂപ്പ്  ആരംഭിച്ചു.

നിങ്ങൾ തീരുമാനിക്കൂ....!!!!


  നിങ്ങളുടെ മദ്യപാനം നിങ്ങൽക്കൊരു പ്രശ്നമാണെന്ന് തോന്നുകയോ അല്ലെങ്കിൽ നിങ്ങളെ അല്പമെങ്കിലും  അലോസരപ്പെടുത്തുന്ന അവസ്ഥയിൽ എത്തുകയൊ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എ.എ. യിലും അതിന്റെ സുഖപ്പെടൽ പദ്ധതിയിലും താല്പര്യം തോന്നിയേക്കാം..... ചിലപ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾക്കോ, ബന്ധുക്കൾക്കോ,സഹപ്രവർത്തകർക്കോ ഈ പരിപാടി പ്രയോജനപ്പെട്ടേക്കാം..... മദ്യം യഥാർത്ഥത്തിൽ ആർക്കെങ്കിലും ഒരു പ്രശ്നമായിട്ടുണ്ടെങ്കിൽ അവർക്ക്, മദ്യപാനത്തിൽ നിന്നും മോചനം നേടി എ.എ. യുടെ അനുദിന പദ്ധതികളിലൂടെ സാധാരണ ജീവിതം  നയിക്കുന്ന ആയിരക്കണക്കായ സ്ത്രീ പുരുഷന്മാർക്കൊപ്പം എന്നെന്നും എ.എ.യിലേക്ക് സ്വാഗതം എന്ന കാര്യം ഓർക്കുക.



ഹെ‌ൽപ് ലൈൻ
ഉത്തര കേരളം  -  8086 25 50 59,  9895 15 11 07. 
ദക്ഷിണ കേരളം- 9447  580 580,  9447  581 581.





2011, ജൂലൈ 3, ഞായറാഴ്‌ച

A.A.യുടെ 12 പടികൾ 12പാരമ്പര്യങ്ങൾ


           A.A.യുടെ 12 പടികൾ

1. മദ്യത്തിനു മുന്നിൽ ശക്തിഹീനരെന്ന് ഞങ്ങൾ സമ്മതിച്ചു. ഞങ്ങളുടെ 
    ജീവിതം അനിയന്ത്രിതമായിപ്പോയി 

2. ഞങ്ങളെ സുബോധവാന്മാരാക്കുവാൻ ഞങ്ങളേക്കാൾ വലിയ ഒരു ശക്തിക്കു
    മാത്രമേ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കാൻ തുടങ്ങി.

3. ഞങ്ങളുടെ ഇച്ഛയും ജീവിതവും ഞങ്ങൾ മനസ്സിലാക്കുന്ന ദൈവത്തിന്റെ
    സംരക്ഷണത്തിൽ വിട്ടുകൊടുക്കുവാൻ തീരുമാനിച്ചു.

4.  അതിസൂക്ഷ്മതയോടും ഭയം കൂടാതെയും ഞങ്ങളുടെ ധാർമിക നിലവാരത്തെ
     വിലയിരുത്തി.

5.  ഞങ്ങളുടെ തെറ്റുകൾ ദൈവത്തോടും സ്വന്തമായും വേറൊരു വ്യക്തിയോടും
     ഞങ്ങൾ കൃത്യമായി ഏറ്റുപറഞ്ഞു.

6.  ദൈവം ഞങ്ങളുടെ ഈവക സ്വഭാവദൂഷ്യങ്ങളെ മാറ്റിത്തരുന്നതിന് ഞങ്ങൾ 
     പൂർണ്ണമായും തയ്യാറായി.

7.  ഞങ്ങളുടെ അപാകതകൾ മാറ്റുവാനായി ദൈവത്തോട് വിനയപൂർവം
     അപേക്ഷിച്ചു.

8.  ഞങ്ങൾ ഉപദ്രവിച്ചിട്ടുള്ള എല്ലാവരുടേയും ഒരു പട്ടിക തയ്യാറാക്കി 
     അവരോടെല്ലാം പരിഹാരം ചെയ്യാൻ ഞങ്ങൾ തയ്യാറായി.

9.  പ്രത്യക്ഷപരമായിപരിഹാരം ചെയ്യുന്നതുമൂലം അവർക്കോ മറ്റുള്ളവർക്കോ
     ഹാനിയുണ്ടാകുന്നസാഹചര്യങ്ങൾ ഒഴിച്ച് ബാക്കിയുള്ളവരോടെല്ലാം 
     കഴിയും വിധം പരിഹാരം ചെയ്തു.

10. സ്വന്തമായി വിലയിരുത്തൽ തുടർന്ന് ചെയ്യുകയും തെറ്റ്  ചെയ്യുമ്പോളെല്ലാം
     ഉടനെ സമ്മതിക്കുകയും ചെയ്തു.

11. പ്രാർത്ഥന, ദ്യാനം എന്നിവയിൽ കൂടി ഞങ്ങൾ മനസ്സിലാക്കുന്ന
     ദൈവവുമായി സമ്പർക്കം ദൃഢമാക്കുകയും ഞങ്ങൾക്കുവേണ്ടി ദൈവഹിതം  
     എന്തെന്ന്   അറിയുവാനും അത് നടത്തിക്കിട്ടുവാൻ വേണ്ട ശക്തി തരുവാനും
     മാത്രം പ്രാർത്ഥിക്കുന്നു.

12. ഈനടപടികളിൽ നിന്നു കിട്ടിയ ആത്മീയ പ്രചോദനത്തിന്റെ ഫലമായി 
     ഈസന്ദേശം മറ്റ് മദ്യപാനികൾക്ക് എത്തിക്കുവാനും, ഈ തത്വങ്ങൾ
     ഞങ്ങളുടെ എല്ലാ വ്യവഹാരങ്ങളിലും പാലിക്കുവാനും ഞങ്ങൾശ്രമിക്കുന്നു.



12 പാരമ്പര്യങ്ങൾ.

1.  നമ്മുടെ പൊതുനന്മയാണ് ആദ്യത്തെ ലക്ഷ്യം. എ.എ.യുടെ
     ഐക്യത്തെ ആശ്രയിച്ചാണ് വ്യക്തിപരമായ മോചനം.

2.  നമ്മുടെ ഗ്രൂപ്പിന്റെ നടപടികൾക്ക് ഒരേയൊരു   
     പരമാധി കാരിയേയുള്ളൂ. ഗ്രൂപ്പിന്റെ മനസ്സാക്ഷിയിൽ കൂടി 
     പ്രതിഫലിക്കുന്ന സ്നേഹനിധിയായ ദൈവം. എ.എ. യെ 
     നയിക്കുന്നവർ വിശ്വസ്തസേവകരാണ്. ഭരണകർത്താക്കളല്ല.

3.  മദ്യപാനം നിർത്തണമെന്ന ആഗ്രഹം മാത്രമാണ്  എ.എ. 
     യിൽ ചേരുവാനുള്ള ഒരേഒരു യോഗ്യത.

4.  മറ്റു ഗ്രൂപ്പുകളേയോ അല്ല എ.എ.യെ മുഴുവനായോ ബാധിക്കുന്ന 
     സംഗതികളൊഴിച്ച് ഓരോ ഗ്രൂപ്പും സ്വയംഭരണ  രീതിയിൽ   
     ഉള്ളതായിരിക്കണം.

5.  മദ്യപാനം മൂലം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് എ.എ. 
     യുടെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നതായിരിക്കണം     
     ഒരോ ഗ്രൂപ്പിന്റെയും പ്രാഥമിക ഉദ്ദേശ്യം.

6.  ഓരോ ഗ്രൂപ്പും ഒരിക്കലും പുറമെയുള്ള സംരംഭങ്ങളെ
     അനുകരിക്കുകയോ, ധനപരമായി ഇടപെടുത്തുകയോ, എ.എ. 
     യുടെ പേര് ബന്ധപ്പെടുത്തുകയോ ചെയ്യരുത്  അല്ലെങ്കി
     ധനപരമോ, വസ്തുപരമോ, അഭിമാനപരമോ ആയുള്ള 
     കാര്യങ്ങൾ നമ്മുടെ പ്രാധമിക ഉദ്ദേശ്യത്തിൽ നിന്നും 
     നമ്മെ വഴിതെറ്റിക്കും.

7.  ഓരോ എ.എ. ഗ്രൂപ്പും പൂർണ്ണമായും സ്വയം പര്യാപ്തത           
     പാലിക്കുന്നതോടോപ്പം പുറമെ നിന്നുള്ള സാമ്പത്തിക 
     സഹായം നിഷേധിക്കുകയും ചെയ്യണം.

8.  എ.എ. പ്രവർത്തനങ്ങൾക്ക് പ്രതിഫലം സ്വീകരിക്കരുത്.
     എങ്കിലും എ.എ. സേവാ കേന്ദ്രങ്ങളിൽ പ്രത്യേക ശമ്പളക്കാരെ 
     നിയമിക്കാം. 

9.  എ.എ. ഒരിക്കലും സംഘടിതമായ പ്രസ്ഥാനമാകരുത്. പക്ഷേ 
     സേവന കേന്ദ്രങ്ങൾക്ക് ഉത്തരവാദികളായ കമ്മിറ്റികളൊ 
     ബോർഡോ ഉണ്ടാക്കാവുന്നതാണ്. 

10.എ.എ.ക്ക് മറ്റുവിഷയങ്ങളിൽ യാതൊരഭിപ്രായവുമില്ല. 
    അതുകൊണ്ട് എ.എ. യുടെ പേര് മറ്റ് ചർച്ചാ വിഷയങ്ങളിലേക്ക് 
    വലിച്ചിഴക്കരുത്.

11.എ.എ.യുടെ പൊതുജനസമ്പർക്കരീതി  എപ്പോഴും 
     ആകർഷിക്കുന്ന തരത്തിലായിരിക്കണം. ഒരിക്കലും   
     അടിച്ചേൽപ്പിക്കുന്ന തരത്തിലാവരുത്. നാം എപ്പോഴും 
     വ്യക്തിപരമായ അനാമധേയത്വം പ്രസ്സ്, റേഡിയോ, T.V.   
     എന്നീ തലങ്ങളിൽ പാലിക്കണം.

12.അനാമധേയത്വം എന്ന ആദർശം നമ്മുടെ പാരമ്പര്യങ്ങളുടെ 
     ആദ്ധ്യാത്മിക അസ്തിവാരമായതുക്കൊണ്ട് നമ്മൾ എപ്പോഴും 
     വ്യക്തികളെക്കാൾ തത്വങ്ങൾക്ക് മുൻസ്ഥാനം കൊടുക്കണം





ഹെ‌ൽപ് ലൈൻ
ഉത്തര കേരളം  -  8086 25 50 59,  9895 15 11 07. 
ദക്ഷിണ കേരളം- 9447  580 580,  9447  581 581.



2011, ജൂൺ 22, ബുധനാഴ്‌ച


ആൽക്കഹോളിക്സ് അനോനിമസിന്റെ പ്രസ്താവന

അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും 
പരസ്പരം പങ്കുവെക്കുന്നതിലൂടെ 
തങ്ങളുടെ പൊതുപ്രശ്നമായ മദ്യപാനാസക്തി 
എന്ന രോഗത്തിന് പരിഹാരം കാണാൻ
 കഴിയുകയും അപ്രകാരം മറ്റുള്ളവരെ
മദ്യപാനാസക്തിയിൽനിന്ന് മോചിതരാവാൻ
 സഹായിക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാരുടെ കൂട്ടായ്മയാണ് 
ആൾക്കഹോളിക്സ് അനോനിമസ് അഥവാ എ.എ

 എ.എ. അംഗത്വത്തിനുള്ള ഏക നിബന്ധന
 കുടി നിർത്തണമെന്ന ആഗ്രഹം മാത്രമാണ്
മാസ വരികളോ, മറ്റ് ഫീസുകളോ ഇല്ല. 
ഞങ്ങൾ ഞങ്ങളുടെ തന്നെ സംഭാവനകളിലൂടെ
 സ്വന്തം കാലിൽ നിൽക്കുന്നു.

എ.എ. ഏതെങ്കിലും വിഭാഗം, ഗ്രൂപ്പ്,കക്ഷി,രാഷ്ട്രീയം,സംഘടന 
അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നല്ല. തർക്കവിഷയങ്ങളിൽ ഏർപ്പെടുന്നില്ല.
ഏതെങ്കിലും കാരണങ്ങളെ  അനുകൂലിക്കുന്നുമില്ല. പ്രതികൂലിക്കുന്നുമില്ല.

 ഞങ്ങളുടെ പ്രാഥമിക ഉദ്ദേശ്യം മദ്യരഹിതമായ
 സുബോധാവസ്ഥ നിലനിർത്തണമെന്നും 
മറ്റ് അമിതമദ്യപാനികളെ രോഗശമനത്തിനായി സഹായിക്കണമെന്നതുമാണ്
(copyright A.A.Grapevine inc) 



ഹെ‌ൽപ് ലൈൻ
ഉത്തര കേരളം  -  8086 25 50 59,  9895 15 11 07. 
ദക്ഷിണ കേരളം- 9447  580 580,  9447  581 581.









പ്രാർത്ഥന


ദൈവമേ...
മാറ്റുവാൻപറ്റാത്തവയെ
സ്വീകരിക്കുവാനുള്ള
പ്രശാന്ത മനസ്ഥിതിയും 
മാറ്റുവാൻ പറ്റുന്നവയെ 
മാറ്റുവാനുള്ള ധൈര്യവും
ഇവയെ തമ്മിൽ
തിരിച്ചറിയുവാനുള്ള 
വിവേകവും
ഞങ്ങൾക്ക്
നൽകേണമേ... 





ഹെ‌ൽപ് ലൈൻ
ഉത്തര കേരളം  -  8086 25 50 59,  9895 15 11 07. 
ദക്ഷിണ കേരളം- 9447  580 580,  9447  581 581.