ആൽക്കഹോളിക്സ് അനോനിമസിന്റെ പ്രസ്താവന
അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും
പരസ്പരം പങ്കുവെക്കുന്നതിലൂടെ
തങ്ങളുടെ പൊതുപ്രശ്നമായ മദ്യപാനാസക്തി
എന്ന രോഗത്തിന് പരിഹാരം കാണാൻ
കഴിയുകയും അപ്രകാരം മറ്റുള്ളവരെ
മദ്യപാനാസക്തിയിൽനിന്ന് മോചിതരാവാൻ
സഹായിക്കുകയും ചെയ്യുന്ന സ്ത്രീ പുരുഷന്മാരുടെ കൂട്ടായ്മയാണ്
ആൾക്കഹോളിക്സ് അനോനിമസ് അഥവാ എ.എ
എ.എ. അംഗത്വത്തിനുള്ള ഏക നിബന്ധന
കുടി നിർത്തണമെന്ന ആഗ്രഹം മാത്രമാണ്
കുടി നിർത്തണമെന്ന ആഗ്രഹം മാത്രമാണ്
മാസ വരികളോ, മറ്റ് ഫീസുകളോ ഇല്ല.
ഞങ്ങൾ ഞങ്ങളുടെ തന്നെ സംഭാവനകളിലൂടെ
സ്വന്തം കാലിൽ നിൽക്കുന്നു.
എ.എ. ഏതെങ്കിലും വിഭാഗം, ഗ്രൂപ്പ്,കക്ഷി,രാഷ്ട്രീയം,സംഘടന
അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നല്ല. തർക്കവിഷയങ്ങളിൽ ഏർപ്പെടുന്നില്ല.
ഏതെങ്കിലും കാരണങ്ങളെ അനുകൂലിക്കുന്നുമില്ല. പ്രതികൂലിക്കുന്നുമില്ല.
ഞങ്ങളുടെ പ്രാഥമിക ഉദ്ദേശ്യം മദ്യരഹിതമായ
സുബോധാവസ്ഥ നിലനിർത്തണമെന്നും
മറ്റ് അമിതമദ്യപാനികളെ രോഗശമനത്തിനായി സഹായിക്കണമെന്നതുമാണ്
(copyright A.A.Grapevine inc)
ഹെൽപ് ലൈൻ
ഉത്തര കേരളം - 8086 25 50 59, 9895 15 11 07.
ദക്ഷിണ കേരളം- 9447 580 580, 9447 581 581.
3 അഭിപ്രായ(ങ്ങള്‍):
contact no : 9746610644
വളരെ നല്ല ഒരു ദൌത്യമാണ് ഇത്. ഈ ഉദ്യമത്തിന്ന് എല്ലാ വിധ മംഗളങ്ങളും നേരുന്നു.
ബെസ്റ്റ് കണ്ണാ ബെസ്റ്റ്. ഒരു കഥ പറഞ്ഞോട്ടെ. ഒരു മദ്യ വിരുദ്ധ ടീം ഒരു മദ്യപനെ ബോധ വൽക്കരിക്കാൻ അയാളെ സമീപിച്ചു. ടീം അംഗങ്ങളെക്കാൾ നന്നായി അയാൾ മദ്യത്തിന്റെ ദൂഷ്യങ്ങൾ വിളമ്പാൻ തുടങ്ങിയപ്പോൾ ടീം അയാളെ വിട്ട് പോയി. അതേ ടീം തന്നെ അൽപ്പ സമയത്തിനു ശേഷം അയാളെ രണ്ടാമതും ബോധ വൽക്കരിക്കാൻ ചെന്നപ്പോൾ അയാൾ കുടിച്ച് ബോധ രഹിതനായി കിടക്കുന്നതു കണ്ടൂ. ബോധാവസ്ഥയിലും അബോധാവസ്ഥയിലും ബോധവൽക്കരിക്കാൻ പറ്റാത്ത വിധത്തിലുള്ള ബോധ മണ്ഡലം തീർത്തു നിൽക്കുന്ന മലയാളികളെ മാറ്റാൻ ചില്ലറ പണികൾ കൊണ്ട് സാധ്യമല്ല തന്നെ. എന്നാലും ഒരു കൈ നോക്കാൻ ധൈര്യത്തിലിറങ്ങിയ സ്ഥിതിക്ക് ഒരു കൈ സഹായം വാഗ്ദാനം ചെയ്യുന്നു. എല്ലാ ആശംസകളും ...സ്നേഹ പൂർവ്വം വിധു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ