2011, ജൂലൈ 3, ഞായറാഴ്‌ച

A.A.യുടെ 12 പടികൾ 12പാരമ്പര്യങ്ങൾ


           A.A.യുടെ 12 പടികൾ

1. മദ്യത്തിനു മുന്നിൽ ശക്തിഹീനരെന്ന് ഞങ്ങൾ സമ്മതിച്ചു. ഞങ്ങളുടെ 
    ജീവിതം അനിയന്ത്രിതമായിപ്പോയി 

2. ഞങ്ങളെ സുബോധവാന്മാരാക്കുവാൻ ഞങ്ങളേക്കാൾ വലിയ ഒരു ശക്തിക്കു
    മാത്രമേ പറ്റുകയുള്ളൂ എന്ന് വിശ്വസിക്കാൻ തുടങ്ങി.

3. ഞങ്ങളുടെ ഇച്ഛയും ജീവിതവും ഞങ്ങൾ മനസ്സിലാക്കുന്ന ദൈവത്തിന്റെ
    സംരക്ഷണത്തിൽ വിട്ടുകൊടുക്കുവാൻ തീരുമാനിച്ചു.

4.  അതിസൂക്ഷ്മതയോടും ഭയം കൂടാതെയും ഞങ്ങളുടെ ധാർമിക നിലവാരത്തെ
     വിലയിരുത്തി.

5.  ഞങ്ങളുടെ തെറ്റുകൾ ദൈവത്തോടും സ്വന്തമായും വേറൊരു വ്യക്തിയോടും
     ഞങ്ങൾ കൃത്യമായി ഏറ്റുപറഞ്ഞു.

6.  ദൈവം ഞങ്ങളുടെ ഈവക സ്വഭാവദൂഷ്യങ്ങളെ മാറ്റിത്തരുന്നതിന് ഞങ്ങൾ 
     പൂർണ്ണമായും തയ്യാറായി.

7.  ഞങ്ങളുടെ അപാകതകൾ മാറ്റുവാനായി ദൈവത്തോട് വിനയപൂർവം
     അപേക്ഷിച്ചു.

8.  ഞങ്ങൾ ഉപദ്രവിച്ചിട്ടുള്ള എല്ലാവരുടേയും ഒരു പട്ടിക തയ്യാറാക്കി 
     അവരോടെല്ലാം പരിഹാരം ചെയ്യാൻ ഞങ്ങൾ തയ്യാറായി.

9.  പ്രത്യക്ഷപരമായിപരിഹാരം ചെയ്യുന്നതുമൂലം അവർക്കോ മറ്റുള്ളവർക്കോ
     ഹാനിയുണ്ടാകുന്നസാഹചര്യങ്ങൾ ഒഴിച്ച് ബാക്കിയുള്ളവരോടെല്ലാം 
     കഴിയും വിധം പരിഹാരം ചെയ്തു.

10. സ്വന്തമായി വിലയിരുത്തൽ തുടർന്ന് ചെയ്യുകയും തെറ്റ്  ചെയ്യുമ്പോളെല്ലാം
     ഉടനെ സമ്മതിക്കുകയും ചെയ്തു.

11. പ്രാർത്ഥന, ദ്യാനം എന്നിവയിൽ കൂടി ഞങ്ങൾ മനസ്സിലാക്കുന്ന
     ദൈവവുമായി സമ്പർക്കം ദൃഢമാക്കുകയും ഞങ്ങൾക്കുവേണ്ടി ദൈവഹിതം  
     എന്തെന്ന്   അറിയുവാനും അത് നടത്തിക്കിട്ടുവാൻ വേണ്ട ശക്തി തരുവാനും
     മാത്രം പ്രാർത്ഥിക്കുന്നു.

12. ഈനടപടികളിൽ നിന്നു കിട്ടിയ ആത്മീയ പ്രചോദനത്തിന്റെ ഫലമായി 
     ഈസന്ദേശം മറ്റ് മദ്യപാനികൾക്ക് എത്തിക്കുവാനും, ഈ തത്വങ്ങൾ
     ഞങ്ങളുടെ എല്ലാ വ്യവഹാരങ്ങളിലും പാലിക്കുവാനും ഞങ്ങൾശ്രമിക്കുന്നു.



12 പാരമ്പര്യങ്ങൾ.

1.  നമ്മുടെ പൊതുനന്മയാണ് ആദ്യത്തെ ലക്ഷ്യം. എ.എ.യുടെ
     ഐക്യത്തെ ആശ്രയിച്ചാണ് വ്യക്തിപരമായ മോചനം.

2.  നമ്മുടെ ഗ്രൂപ്പിന്റെ നടപടികൾക്ക് ഒരേയൊരു   
     പരമാധി കാരിയേയുള്ളൂ. ഗ്രൂപ്പിന്റെ മനസ്സാക്ഷിയിൽ കൂടി 
     പ്രതിഫലിക്കുന്ന സ്നേഹനിധിയായ ദൈവം. എ.എ. യെ 
     നയിക്കുന്നവർ വിശ്വസ്തസേവകരാണ്. ഭരണകർത്താക്കളല്ല.

3.  മദ്യപാനം നിർത്തണമെന്ന ആഗ്രഹം മാത്രമാണ്  എ.എ. 
     യിൽ ചേരുവാനുള്ള ഒരേഒരു യോഗ്യത.

4.  മറ്റു ഗ്രൂപ്പുകളേയോ അല്ല എ.എ.യെ മുഴുവനായോ ബാധിക്കുന്ന 
     സംഗതികളൊഴിച്ച് ഓരോ ഗ്രൂപ്പും സ്വയംഭരണ  രീതിയിൽ   
     ഉള്ളതായിരിക്കണം.

5.  മദ്യപാനം മൂലം കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവർക്ക് എ.എ. 
     യുടെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നതായിരിക്കണം     
     ഒരോ ഗ്രൂപ്പിന്റെയും പ്രാഥമിക ഉദ്ദേശ്യം.

6.  ഓരോ ഗ്രൂപ്പും ഒരിക്കലും പുറമെയുള്ള സംരംഭങ്ങളെ
     അനുകരിക്കുകയോ, ധനപരമായി ഇടപെടുത്തുകയോ, എ.എ. 
     യുടെ പേര് ബന്ധപ്പെടുത്തുകയോ ചെയ്യരുത്  അല്ലെങ്കി
     ധനപരമോ, വസ്തുപരമോ, അഭിമാനപരമോ ആയുള്ള 
     കാര്യങ്ങൾ നമ്മുടെ പ്രാധമിക ഉദ്ദേശ്യത്തിൽ നിന്നും 
     നമ്മെ വഴിതെറ്റിക്കും.

7.  ഓരോ എ.എ. ഗ്രൂപ്പും പൂർണ്ണമായും സ്വയം പര്യാപ്തത           
     പാലിക്കുന്നതോടോപ്പം പുറമെ നിന്നുള്ള സാമ്പത്തിക 
     സഹായം നിഷേധിക്കുകയും ചെയ്യണം.

8.  എ.എ. പ്രവർത്തനങ്ങൾക്ക് പ്രതിഫലം സ്വീകരിക്കരുത്.
     എങ്കിലും എ.എ. സേവാ കേന്ദ്രങ്ങളിൽ പ്രത്യേക ശമ്പളക്കാരെ 
     നിയമിക്കാം. 

9.  എ.എ. ഒരിക്കലും സംഘടിതമായ പ്രസ്ഥാനമാകരുത്. പക്ഷേ 
     സേവന കേന്ദ്രങ്ങൾക്ക് ഉത്തരവാദികളായ കമ്മിറ്റികളൊ 
     ബോർഡോ ഉണ്ടാക്കാവുന്നതാണ്. 

10.എ.എ.ക്ക് മറ്റുവിഷയങ്ങളിൽ യാതൊരഭിപ്രായവുമില്ല. 
    അതുകൊണ്ട് എ.എ. യുടെ പേര് മറ്റ് ചർച്ചാ വിഷയങ്ങളിലേക്ക് 
    വലിച്ചിഴക്കരുത്.

11.എ.എ.യുടെ പൊതുജനസമ്പർക്കരീതി  എപ്പോഴും 
     ആകർഷിക്കുന്ന തരത്തിലായിരിക്കണം. ഒരിക്കലും   
     അടിച്ചേൽപ്പിക്കുന്ന തരത്തിലാവരുത്. നാം എപ്പോഴും 
     വ്യക്തിപരമായ അനാമധേയത്വം പ്രസ്സ്, റേഡിയോ, T.V.   
     എന്നീ തലങ്ങളിൽ പാലിക്കണം.

12.അനാമധേയത്വം എന്ന ആദർശം നമ്മുടെ പാരമ്പര്യങ്ങളുടെ 
     ആദ്ധ്യാത്മിക അസ്തിവാരമായതുക്കൊണ്ട് നമ്മൾ എപ്പോഴും 
     വ്യക്തികളെക്കാൾ തത്വങ്ങൾക്ക് മുൻസ്ഥാനം കൊടുക്കണം





ഹെ‌ൽപ് ലൈൻ
ഉത്തര കേരളം  -  8086 25 50 59,  9895 15 11 07. 
ദക്ഷിണ കേരളം- 9447  580 580,  9447  581 581.



3 അഭിപ്രായ(ങ്ങള്‍):

ഈ നല്ല മാര്‍ഗം വിജയിക്കുവാന്‍ ഞാനും പ്രാര്‍ത്ഥിക്കുന്നു സ്നേഹത്തോടെ മണ്‍സൂണ്‍

Aരും Aത്(മദ്യം) ഉപായോഗിക്കാതിരികട്ടെ

കൊള്ളാം ..
നല്ല വിജയത്തിനായി ന്റെയും പ്രാര്‍ഥനകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ