2011, ജൂലൈ 5, ചൊവ്വാഴ്ച

എന്താണ് A.A

A.A.എന്താണ് ..?
മദ്യ വിമുക്തിയിലൂടെയുള്ള സുബോധാവസ്ഥ നേടാനും നിലനിർത്താനും വേണ്ടി ആഗ്രഹിക്കുന്ന, ജീവിതത്തിന്റെ എല്ലാതുറകളിലും പെട്ട സ്ത്രീ പുരുഷന്മാരുടെ ഒരു കൂട്ടായ്മയാണ് എ.എ. അഥവാ ആൾക്കഹോളിക് അനോനിമസ്.
മദ്യപാനം ഉപേക്ഷിക്കാനുള്ള ആഗ്രഹം മാത്രമാണ് എ.എ. അംഗത്വത്തിനുള്ള  യോഗ്യത. അംഗത്വത്തിന് ഫീസോ  മാസവരികളോ ഒന്നും തന്നെയില്ല.

നിലവിലുള്ള അംഗത്വം

ലോകത്താകെ 184-ൽ അധികം രാജ്യങ്ങളിലായി 1,17,000- ത്തിലധികം
ഗ്രൂപ്പുകളും 40 ലക്ഷത്തിലധികം അംഗങ്ങളും ഉള്ളതായി കണക്കാക്കപ്പെടുന്നു.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന 1200-ൽ പരം ഗ്രൂപ്പുകളിലായി പ്രതിവാരം 1400-ൽ
അധികം എ.എ.മീറ്റിംഗുകൾ നടക്കുന്നുണ്ട്. ഇവയിൽ ഇന്ത്യയിൽ 30,000 ത്തിൽ
പരം എ.എ. അംഗങ്ങൾ ഉണ്ട്.

എ.എ. അംഗങ്ങൾ സുബോധം നില നിർത്തുന്നതെങ്ങിനെ.?

മദ്യത്തിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുക എന്നുള്ളതാണ് എ.എ. യുടെ പരിപാടി. എ.എ. അംഗങ്ങൾ ഒരു ദിവസം ഒരു തവണ എന്നതോതിൽ (24-മണിക്കൂർ പരിപാടി)  മദ്യപാനത്തിൽ നിന്നും വിട്ടുനിൽക്കുക എന്ന ലളിതമായ രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഗ്രൂപ്പ് മീറ്റിംഗുകളിൽ അനുഭവങ്ങളും ശക്തിയും പ്രതീക്ഷയും പരസ്പരം പങ്കുവക്കുന്നതിലൂടയും, മദ്യമുക്തിക്കായി നിർദ്ദേശിക്കപ്പെട്ട 12 പടികളിലൂടെയും അംഗങ്ങൾ സുബോധാവസ്ഥ നിലനിർത്തുന്നു.

ഏ.ഏ. എങ്ങിനെ നിലനിൽക്കുന്നു.

     പൂർണ്ണമായും സ്വയം പര്യാപ്തമായിരിക്കുക. അംഗങ്ങളല്ലാത്തവരിൽ നിന്നു സംഭാവനകൾ ആവശ്യ പ്പെടുകയൊ. സ്വീകരിക്കുകയൊ ചെയ്യാതിരിക്കുക എന്ന പാരമ്പര്യമാണ് വർഷളോളമായി ഏ.എ. സ്വീകരിച്ച് വരുന്നത്.

എ.എ. തുടങ്ങിയതെങ്ങിനെ?.

Bill.W
William Griffith Willson.(Bill Willson)
(26-11-1885 to 24-1-1971)
Dr.bob
Dr. Robert Holbrook smith M.D
(8-8-1879 to 16-11-1950)













എല്ലാ  പ്രതീക്ഷയും നശിച്ച കുടിയന്മാരായിരുന്ന ന്യൂയോർക്കിലെഒരു ഷെയർ
ബ്രോക്കറും  (Bill.W), ഒഹിയോയിലെ ഒരു ഡോക്ടറും(Dr.Bob) ചേർന്ന് 1935 ൽ
എ.എ. ആരംഭിച്ചു തങ്ങൾക്ക് മദ്യമുക്തരായി ജീവിക്കുവാനും മദ്യാസക്തി എന്ന
രോഗം കൊണ്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ള ഒരു ശ്രമം എന്ന
നിലയിലാണ് അവർ എ.എ.സ്ഥാപിച്ചത്. സ്വയം ഭരണ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ  രൂപീകരണത്തോടെ ആദ്യം അമേരിക്കയിലും പിന്നീട് ലോകം മുഴുവനും എ.എ. വളർന്നു.
ഇന്ത്യയിൽ 1957ൽ മുംബൈയിൽ ആദ്യത്തെ എ.എ.ഗ്രൂപ്പ്  ആരംഭിച്ചു.

നിങ്ങൾ തീരുമാനിക്കൂ....!!!!


  നിങ്ങളുടെ മദ്യപാനം നിങ്ങൽക്കൊരു പ്രശ്നമാണെന്ന് തോന്നുകയോ അല്ലെങ്കിൽ നിങ്ങളെ അല്പമെങ്കിലും  അലോസരപ്പെടുത്തുന്ന അവസ്ഥയിൽ എത്തുകയൊ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എ.എ. യിലും അതിന്റെ സുഖപ്പെടൽ പദ്ധതിയിലും താല്പര്യം തോന്നിയേക്കാം..... ചിലപ്പോൾ നിങ്ങളുടെ സുഹൃത്തുക്കൾക്കോ, ബന്ധുക്കൾക്കോ,സഹപ്രവർത്തകർക്കോ ഈ പരിപാടി പ്രയോജനപ്പെട്ടേക്കാം..... മദ്യം യഥാർത്ഥത്തിൽ ആർക്കെങ്കിലും ഒരു പ്രശ്നമായിട്ടുണ്ടെങ്കിൽ അവർക്ക്, മദ്യപാനത്തിൽ നിന്നും മോചനം നേടി എ.എ. യുടെ അനുദിന പദ്ധതികളിലൂടെ സാധാരണ ജീവിതം  നയിക്കുന്ന ആയിരക്കണക്കായ സ്ത്രീ പുരുഷന്മാർക്കൊപ്പം എന്നെന്നും എ.എ.യിലേക്ക് സ്വാഗതം എന്ന കാര്യം ഓർക്കുക.



ഹെ‌ൽപ് ലൈൻ
ഉത്തര കേരളം  -  8086 25 50 59,  9895 15 11 07. 
ദക്ഷിണ കേരളം- 9447  580 580,  9447  581 581.





7 അഭിപ്രായ(ങ്ങള്‍):

മദ്യപാനം നിങ്ങൾക്ക് ഒരു പ്രശ്നമാണോ..? എപ്പൊഴെങ്കിലും, എവിടെയെങ്കിലും, ആരെങ്കിലും സഹായത്തിന് അഭ്യർത്ഥിച്ചാൽ എ.എ.യുടെ സഹായഹസ്തങ്ങൾ എല്ലായ്പ്പോഴും അവിടെ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു അത് എന്റെ ഉത്തരവാദിത്വമാണ് mob:9746610644

ആശംസകൾ. സ്നേഹപൂർവ്വം വിധു

നല്ല പരിപാടി തന്നെ.

മദ്യപാനികളില്ലത്ത ഒരു കേരളം ആശംസിക്കുന്നു

മദ്യം വിഷമാണ് എന്ന് പറയുമ്പോഴും അതില്ലാതെ വിഷമം ആണ് എന്ന് തോന്നുന്നവരുടെ
എണ്ണം ചില്ലറയാണോ?

ഈ സംരംഭം വലീയൊരു വിജയമായി തീരട്ടെ....

നല്ലൊരു പരുപാടിയാണല്ലോ ഇത് !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ